Tuesday, January 26, 2010

എന്റെ ഗ്രാമം എന്റെ സ്വപ്നം .

ശബ്ദ കോലാഹലങ്ങളും പൊടിപടലങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍
ദിനം പ്രതി മനുഷ്യന്‍ തന്‍റെ ആവാസ മേഖല യന്ത്രവല്‍ക്കരിച്ചു മുന്നോട്ടുപോകുന്ന വിദേശ രാജ്യത്തിരുന്ന് അവന്‍ സ്വപ്നം കണ്ടു , പച്ചപ്പും സുന്ദരമായ പാടങ്ങളും ..കുളങ്ങളും പുഴയും തൊടിയും മുറ്റവും ഉള്ള നമ്മുടെ ഗ്രാമത്തിന്റെ നിഷ്കളങ്കതയെ കുറിച്ച് ......മഹാ നഗരത്തിന്‍റെ തിരക്കുകല്‍ക്കിടയിലൂടെ നടന്നു നീങ്ങുംബോയാണ് അപ്രതീക്ഷിതമായി മഴ പെയ്തത് .ഒരു നിര്‍വികാരതയോടെ വഴിയരികില്‍ കയറി നിന്നപ്പോള്‍ അയാളുടെ മനസ്സ് സഞ്ചരിക്കുകയായിരുന്നു, അങ്ങ് ദൂരെ ദൂരെ ഉള്ള തന്‍റെ നാട്ടില്‍ പെയ്യുന്ന മഴയെ കുറിച്ച് ഓര്‍ക്കുകയായിരുന്നു ...ആ കളകള ശബ്ട്ടതോടെ ചറ പറ പെയ്യുന്ന മഴയെ കുറിച്ച് ..ഉണ്ണി മാമന്‍റെ പറമ്പിലുള്ള മാവിന്‍ ചുവട്ടില്‍ അടര്‍ന്നു വീഴുന്ന മാങ്ങാ പെറുക്കാന്‍ പോയതിനെ കുറിച്ച് .കൂട്ടുകാരുമായി മഴയത്ത് ഓടികളിച്ചതിനെ കുറിച്ച് ...പുറത്തൊരു ചാരു കസേരയില്‍ ഇരുന്നു അമ്മ ഉണ്ടാക്കിയ കപ്പയും പുഴമീനും കഴിച്ചതിനെ കുറിച്ച് ...തന്‍റെ വീട്ടിലെ
പയ്യു എല്ലാവരും അമ്മു എന്ന് വിളിക്കുന്നവള്‍ മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന കാഴ്ചയെ കുറിച്ച് .ചേമ്പിലയില്‍ വെള്ളം പിടിച്ചു കുട്ടമ്മാവന്‍റെ ദേഹത്ത് തെറിപ്പിച്ചതിനെ കുറിച്ച് ,അന്ന് അച്ഛന്‍റെ കയ്യില്‍ നിന്നും കിട്ടിയ തല്ലിനെ കുറിച്ച് ..ഓര്‍മ്മകള്‍ ഓരോന്നും മനസ്സില്‍ മിന്നി മറയുകയായിരുന്നു .സമയം പോയതറിഞ്ഞില്ല അപ്പോഴും പുറത്തു മഴ തിമിര്‍ത്തു ...പെയ്യുകയായിരുന്നു

No comments:

Post a Comment